Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുറ്റിപ്പുറം ദേശീയ പാതയിൽ ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയിലിടിച്ച് അപകടം; 1 മരണം, പത്തിലധികം അയ്യപ്പഭക്തർക്ക് പരുക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കുറ്റിപ്പുറം ദേശീയ പാതയിൽ പന്തേപാലത്ത് ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയിലിടിച്ച് അപകടം. ഒരു മരണം. പത്തിലധികം അയ്യപ്പഭക്തർക്ക് പരുക്ക്. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക് തീർഥാടകയാത്രയിലായിരുന്ന ടെമ്പോ ട്രാവലർ വാഹനമാണ് പുലർച്ചെ 5.15 ഓടുകൂടി പന്തേ പാലത്തിന് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിറകിൽ ഇടിച്ചത്.

പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ട് പേർക്ക് നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Recent News

Advertisement
WhiteswanTV Footer