കൊച്ചി: എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി. കുറുപ്പുംപടിയിലാണ് സംഭവം. പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍ സുഹൃത്താണ് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികള്‍ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം അമ്മ മറച്ചുവെച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.






