പാലക്കാട്: വടക്കാഞ്ചേരിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പത്തു വയസുകാരി മരിച്ചു. വീട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ശരീരത്തില്‍ സോഡിയം കുറഞ്ഞതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി സ്വദേശികളായ മനോജ്-മായ ദമ്പതികളുടെ മകളാണ് ദേവിക.






