പുതുച്ചേരി : പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 30 സീറ്റിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും. അതിനു ശേഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും ടിവികെ തനിച്ച് മത്സരിക്കും. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ പാർട്ടി നേതൃത്വം തള്ളിയിരുന്നു.
രിയിലെ സ്ഥാഏപ്രിൽ ഒമ്പതിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 30 സ്ഥാനാർഥികളിൽ രണ്ട് പേർ വനിതകളാണ്. ടിവികെയിലെത്തിയ മുൻ പുതുച്ചേരി ബിജെപി അധ്യക്ഷൻ വി. സ്വാമിനാഥൻ മത്സരിക്കുന്നുണ്ട്.
നാർഥികളെ പ്രഖ്യാപിച്ചുതമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ വിജയ് നേരത്തെ പറഞ്ഞിരുന്നു. അഭ്യൂഹങ്ങൾ തള്ളിക്കളയണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ഭാഗമായാൽ മത്സരിക്കാൻ 80 സീറ്റുകളും വിജയിച്ചാൽ ഉപമുഖ്യമന്ത്രി പദവും വിജയ്ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏപ്രിൽ 23നാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടെ, എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 234 സീറ്റിൽ 178ൽ എഐഎഡിഎംകെയും, 27ൽ ബിജെപിയും മത്സരിക്കും. പിഎംകെ 18 സീറ്റിലും എഎംഎംകെ 11 സീറ്റിലും മത്സരിക്കും.






