മലപ്പുറം: താനാളൂർ ഇഎംഎസ്ഫഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ടാഴ്ചയായി നടന്നു വരുന്ന ദുൽദുൽഅഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനലിൽ എസ്എഫ്സി പരേങ്ങത്ത് ടോസിലൂടെ വിജയികളായി. അൽ ശബാബ് ആറ്റില്ലവുമായി നടന്ന ഫൈനലിൽ ഇരു ടീമുകളും ഒരോ ഗോളുകൾ വീതം നേടി സമനില പാലിച്ചു. ടൈം ബ്രേക്കറിലും സമനിലയായിരുന്നു. തുടർന്നതോടെ ടോസിലുടെ വിജയികളെ കണ്ടെത്തുകയായിരുന്നു.
ഘാന, ഐവറികോസ്റ്റ് , ഉഗാണ്ട തുടങ്ങിയവിദേശ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങൾ ഇരു ടീമുകളിലായികളിക്കാനെത്തിയിരുന്നു ടൂർണ്ണമെൻ്റിലെ ലാഭം പഞ്ചായത്തിലെ രണ്ട് ഡയാലിസിസ് സെൻററുകളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകും. ഫൈനൽ മത്സരം താനൂർ ഡിവൈഎസ്പിപി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ടി. അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. വി. അബ്ദു റസാഖ്,കെ എൻ മുത്തുക്കോയ തങ്ങൾ പി. അഷറഫ്അഡ്വ എ പി സ്മിജി, മുജീബ് താനാളൂർ പി എ മുസ്തഫപിടി ആലി ഹാജി എൻ ആദിൽ അഷ്ക്കർ പാക്കിനി എന്നിവർ സംസാരിച്ചു.




