കൊല്ലം: മകന് ഗണേഷ് കുമാറിനെ യൂണിയനില്‍ കയറ്റരുതെന്നും നശിപ്പിക്കുമെന്നും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആര് ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നുവെന്ന് എന്‍എസ്എസ് താല്‍ക്കാലിക സമിതി ചെയര്മാന് കരിക്കകത്തില്‍ കെ തങ്കപ്പന്‍പിള്ള. ബാലകൃഷ്ണ പിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോള്‍ യൂണിയന് സമിതി അംഗങ്ങള്‍ക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന് പ്രസിഡന്റായിരുന്ന ഗണേഷ് കുമാര്‍ കഴിഞ്ഞ മാസം 28 ന് നടന്ന യൂണിയന് കമ്മിറ്റി യോഗത്തില്‍ വളരെ മോശമായി പെരുമാറിയതാണ് ഭരണസമിതി പിരിച്ചുവിടുന്നതിലേയ്ക്ക് എത്തിച്ചത്.





