തിരുവനന്തപുരം: പഴയകാല മോഡലിലുള്ള ബസ് നിരത്തിലിറക്കി കെഎസ്ആര്‍ടിസി. ഒരു കാലത്ത് തലസ്ഥാന നഗരിയുടെ മുഖമായിരുന്ന ബസിന്റെ മാതൃകയില്‍ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആര്‍ടിസി ഉപയോഗിച്ചു കൊണ്ടിരുന്ന പുതിയ മോഡല്‍ ബസിന്റെ ബോഡിയില്‍ മാറ്റം വരുത്തിയാണ് വന്റേജ് സ്‌പെഷ്യല്‍ തയ്യാറാക്കിയത്. ഉള്‍ ഭാഗവും പഴയതുപോലെ തന്നെയാണ്.
വിന്റേജ് സ്‌പെഷ്യല്‍ എന്നു പേരിട്ട ബസ് മന്ത്രി കെബി ഗണേഷ് കുമാര്‍ നിലത്തിലറക്കി. പേരൂര്‍ക്കട- കവടിയാര്‍- കിഴക്കേക്കോട്ട റൂട്ടിലായിരിക്കും ഓടുക. പഴയ ബസ് യാത്ര ആസ്വദിക്കാന്‍ പുതു തലമുറയ്ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം.






