സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് മറ്റന്നാള്‍ തുടക്കം

പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. പെര്‍ത്തിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്.

നാട്ടില്‍ നടന്ന പരമ്പരയില്‍ ന്യൂസിലന്റിനോട് നേരിട്ട നാണംകെട്ട തോല്‍വിയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ മത്സരത്തിനിറങ്ങുന്നത്. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചുകളില്‍ ബാറ്റര്‍മാരുടെ പ്രകടനമാകും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക.

കഴിഞ്ഞ നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. അതില്‍ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ വെച്ചാണ് പരമ്പര നേടിയത്. 2021 ല്‍ പന്ത്, പൂജാര, രഹാനെ എന്നിവരുടെ മികവില്‍ നേടിയത് ചരിത്രജയം. അന്ന് ഗാബയില്‍ നടന്ന ടെസ്റ്റില്‍ പന്തിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ഉജ്ജ്വലജയം. ഗാബയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമായിരുന്നു അത്. 2022-23 ല്‍ നാട്ടില്‍ നടന്ന പരമ്പരയിലും ഇന്ത്യ വിജയിച്ചു. ഇതുവരെ പരമാവധി നാല് ടെസ്റ്റുകളുള്ള പരമ്പരയായിരുന്നു ഇരുടീമുകളും തമ്മില്‍ നടന്നതെങ്കില്‍ ഇത്തവണ അഞ്ച് മത്സരങ്ങളാണുള്ളത്.

നായകന്‍ രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. പകരം പേസര്‍ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ നയിക്കുക. രോഹിതിന് പകരം കെഎല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. പരിക്കിനെ തുടര്‍ന്ന് ഗില്ലും പെര്‍ത്തില്‍ ഉണ്ടാകില്ല. അങ്ങനെയെങ്കില്‍ മൂന്നാം നമ്പറില്‍ ആരെ ഇറക്കും എന്നതാണ് ടീം മാനേജ്‌മെന്റിന് മുന്നിലുള്ള ആശങ്ക. ദേവ്ദത്ത് പടിക്കലിന് നറുക്ക് വീഴാനാണ് സാധ്യത.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement