സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ദി കേസ് ഡയറി’ ആഗസ്റ്റ് 21-ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഷ്‌ക്കര്‍ സൗദാനെ നായകനാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘ദി കേസ് ഡയറി’ ആഗസ്റ്റ് 21-ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസ്സ്‌റാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ വ്യക്തിജീവിതത്തെക്കൂടി സാരമായി ബാധിക്കുന്ന ചില സംഭവങ്ങള്‍ കടന്നു വരുന്നു. അത് ചിത്രത്തിന്റെ കഥാഗതിയില്‍ത്തന്നെ വലിയ വഴിഞ്ഞിരിവുകള്‍ക്കും കാരണമാകുന്നു. അഴിക്കുന്തോറും മുറുകുന്ന ചില ദുരൂഹതകളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ചെന്നെത്തുന്നത്. തുടക്കം മുതല്‍ സസ്‌പെന്‍സും ഉദ്വേഗവും നിലനിര്‍ത്തിക്കൊണ്ടുള്ള ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിന്റെ അവതരണം.

വിജയരാഘവന്‍ അവതരിപ്പിക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സാം എന്ന കഥാപാത്രം ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. രാഹുല്‍ മാധവ്, രേഖ, റിയാസ് ഖാന്‍, അമീര്‍ നിയാസ്, സാക്ഷി അഗര്‍വാള്‍, കിച്ചു ടെല്ലസ്, ബാല മേഘനാഥന്‍, ഗോകുലന്‍, ബിജുക്കുട്ടന്‍, നീരജ, എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളായെത്തുന്നു.

വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂര്‍ എന്നിവരുടെ കഥക്ക് എ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു. ബി.ഹരി നാരായണന്‍, എസ്. രമേശന്‍ നായര്‍, ബിബി എല്‍ദോസ്, ഡോ. മധു വാസുദേവന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിഷ്ണു മോഹന്‍ സിതാര, മധു ബാലകൃഷ്ണന്‍ എന്നിവരും ഫോര്‍ മ്യൂസിക്കും ചേര്‍ന്നാണ്.

പശ്ചാത്തല സംഗീതം- പ്രകാശ് അലക്‌സ്, ഛായാഗ്രഹണം- പി. സുകുമാര്‍, എഡിറ്റിങ്- ലിജോ പോള്‍, കലാസംവിധാനം- ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, കോസ്റ്റ്യും ഡിസൈന്‍- സോബിന്‍ ജോസഫ്, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടീസ്, പ്രൊഡക്ഷന്‍ ഹെഡ്- റിനി അനില്‍കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.