മലപ്പുറം: തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോൽസവം `ചലനം2026 പ്രൗഢമായ ഘോഷയാത്രയോടെ ആരംഭിച്ചു.വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ വ്യത്യസ്ത കലാ രൂപങ്ങൾ കൊണ്ട് ഘോഷയാത്രയെ വർണ്ണാഭമാക്കി . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു. സൈനുദ്ദീൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ദേവയാനി മാമ്പറ്റ, മുജീബ് പൂളക്കൽ,സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ പി.കുമാരൻ, ടി.ഇസ്മായിൽ, മെമ്പർമാരായ ഫൗസിയ നാസർ, വി.തങ്കമണി, അനിത, റംഷീദ ടീച്ചർ, സലീന,അബ്ദുൽ നാസർ, സരസ്വതി ടീച്ചർ, സിഡിപിഒ. സക്കീന എന്നിവർ ആശംസകൾ നേർന്നു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ഉഷ കാവീട്ടിൽ സ്വാഗതവും സി.ഡി.പി.ഒ റംല ബീഗം നന്ദിയും പറഞ്ഞു.






