Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പതിമൂന്നു വയസ്സുകാരൻ ആദിക്കിന് വീൽ ചെയർ നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഇരുകാലുകൾക്കും ശാരീരിക ശേഷിക്കുറവുള്ള പതിമൂന്നു വയസ്സുകാരൻ ആദിക്കിന് വീൽ ചെയർ നൽകി മനുഷ്യസ്നേഹത്തിന്റെ മികച്ച മാതൃകയായി പാലക്കാട്ടെ യശോ റാം സിൽവർ മാൾ ഉടമ യശോ റാം ബാബു. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് യശോ റാം ബാബു ഈ സഹായം കൈമാറിയത്. അകത്തേത്തറ പഞ്ചായത്ത് അഞ്ചാം വാർഡിലെ മുരളി– ധന്യ ദമ്പതികളുടെ മകനാണ് ആദിക് ദിവസേനയുള്ള സഞ്ചാരത്തിലും വിദ്യാഭ്യാസ ആവശ്യങ്ങളിലും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്ന ആദിക്കിന് വീൽ ചെയർ ലഭിച്ചതോടെ ജീവിതത്തിൽ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

വീൽ ചെയർ അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ആദിക്കിന് ഔദ്യോഗികമായി കൈമാറി. ചടങ്ങിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പേർ പങ്കെടുത്തു. എസ്. ശിവകുമാർ, പി. രാമദാസ് (അകത്തേത്തറ), എം. ജയകൃഷ്ണൻ, കെ. സുരേഷ് ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളോടുള്ള കരുതലും സഹായ മനോഭാവവും മറ്റുള്ളവർക്ക് മാതൃകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ പേർ ഏറ്റെടുക്കണമെന്നും അവർ പറഞ്ഞു. യശോ റാം ബാബുവിന്റെ ഈ മനുഷ്യസ്നേഹപരമായ ഇടപെടൽ പ്രദേശവാസികളുടെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സാമൂഹിക സേവന രംഗത്ത് ഇനിയും കൂടുതൽ സഹായ പ്രവർത്തനങ്ങൾ തുടരുമെന്ന് യശോ റാം ബാബു അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix