Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിജെപി സമരത്തെ നേരിടാൻ ഡൽഹിയിൽ മാലിന്യം തള്ളിയെന്ന പ്രചാരണം വ്യാജം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: സിജെപി സമരത്തെ നേരിടാൻ ഡൽഹിയിൽ പ്രതിഷേധക്കാരുടെ വഴിയിൽ മാലിന്യം തള്ളിയെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഹരിയാനയിലെ പാനിപ്പത്തിൽ നിന്നുള്ളതാണെന്ന് പി.ഐ.ബി വ്യക്തമാക്കി.

വോട്ടുകൊള്ള നടത്തിയെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ നടത്തിയ ‘ജന്തർ മന്തർ 2.0’ സമരത്തെ നേരിടാൻ ഡൽഹി കോർപ്പറേഷനിലെ മാലിന്യം പ്രതിഷേധക്കാരുടെ വഴിയിൽ തള്ളിയെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്. ‘കോക്രോച്ചസ് ഓഫ് ഇന്ത്യ’ എന്ന വെരിഫൈഡ് എക്സ് അക്കൗണ്ടിലാണ് ദൃശ്യങ്ങൾ ആദ്യം പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

വെരിഫൈഡ് അക്കൗണ്ടിൽനിന്നുള്ള ദൃശ്യമായതിനാൽ മീഡിയവണും വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് വ്യക്തമായതോടെ വാർത്ത പിൻവലിച്ചു. സമരവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളും ദൃശ്യങ്ങളും ഈ എക്സ് അക്കൗണ്ടിലൂടെ നേരത്തെയും പങ്കുവെച്ചിരുന്നു.

അതേസമയം, ഹരിയാനയിലെ പാനിപ്പത്തിലുള്ള ജി.ടി. റോഡിലെ സമിധാൻ ചൗക്കിൽ ഓഗസ്റ്റ് 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിതെന്ന് വിവിധ വസ്തുതാപരിശോധനാ വെബ്സൈറ്റുകൾ വ്യക്തമാക്കുന്നു. ശുചീകരണ തൊഴിലാളികൾ നടത്തിയ സമരത്തിന്റെ ഭാഗമായി റോഡിൽ മാലിന്യം തള്ളി പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങളാണ് ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതെന്നാണ് കണ്ടെത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix