തൃശ്ശൂർ: തെരുവ് നായ് ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.ഇത് സംബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ശുപാർശയും,എൽഡിഎഫ് കൗൺസിലർമാർ നൽകിയ കത്തും കൺസിൽ ചർച്ച ചെയ്തു.
തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടർ നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തൽ,തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ, വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷനും ലൈസൻസ് നൽകലും, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.നായ്ക്കൾക്കുള്ള വന്ദ്യംകരണം ,മാള ബ്ലോക്ക് പഞ്ചായത്തിൻ്റെ സെൻ്ററിൽ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെടും.
തെരുവ് നായ്ക്കൾക്ക് പൊതു സ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും ഇക്കാര്യം നിരീക്ഷിക്കാൻ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.സർക്കാർ തലത്തിൽ തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിന് ഷെൽട്ടർ സൗകര്യം ജില്ലയിൽ ഒരിടത്തും ഇല്ലാത്ത സാഹചര്യത്തിൽ, അക്രമകാരികളാണ് എന്ന് സംശയിക്കുന്ന തെരുവ് നായ്ക്കളെ,അംഗീകൃത ഡോഗ് ക്യാച്ചേഴ്സിൻ്റെ സഹായത്തോടെ പിടികൂടി സ്വകാര്യ ഷെൽട്ടറുകളിലേക്ക് മാറ്റും.
വീടുകളിൽ നിന്നും വളർത്തുനായ്ക്കളേയും, കുഞ്ഞുങ്ങളേയും തെരുവിൽ തള്ളുന്നതോ, പൊതു ഇടങ്ങളിൽ ഇവക്ക് ഭക്ഷണം നൽകുന്നതോ ശ്രദ്ധയിൽ പെട്ടാൽ നഗരസഭയെ അറിയിക്കണമെന്നും, വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്നതുൾപ്പെടെ നഗരസഭയുടെ ഭാഗത്ത് നിന്ന് എല്ലാ നടപടികളും ഉണ്ടാകുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ തീരുമാനം.അടിപ്പാതയിൽ വൺവേ സമ്പ്രദായം ഏർപ്പെടുത്തുവാനും തീരുമാനിച്ചു.തെരുവ് നായ് വിഷയം ആദ്യം ചർച്ച ചെയ്യണമെന്ന ഇടതുപക്ഷ അംഗങ്ങളുടെ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിൽ,സ്റ്റിയറിംഗ് കമ്മിറ്റി തെരുവ് നായ് വിഷയത്തിൽ നൽകിയ ശുപാർശകളും, ഇടതുപക് അംഗങ്ങൾ ഇതുമായ് ബന്ധപ്പെട്ട് നൽകിയ കത്തും ഒരുമിച്ച് ചർച്ച ചെയ്തു.ചെയർപേഴ്സൻആലീസ് ഷിബു അധ്യക്ഷത വഹിച്ചു.










