കോഴിക്കോട്: കോഴിക്കോട് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിന്നും മലാപറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ചപ്പോൾ തെറിച്ച് വീണതാവാം എന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. സംഭവത്തിൽ ചേവായൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









