മലപ്പുറം: സ്കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം. ധാര്‍മികതയ്ക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാന്‍സെന്ന് എസ്വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍.
സ്കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ സൂംബ പരിശീലനം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പറഞ്ഞിരുന്നു. കുട്ടികള്‍ ഉന്മേഷത്തോടെ സ്കൂളില്‍ നിന്ന് മടങ്ങണം. അങ്ങനെ വന്നാല്‍ ലഹരി സംഘങ്ങള്‍ക്കും മറ്റും കുട്ടികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സൂംബ നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
സ്കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്കി. നോ ടു ഡ്രഗ്സ് എന്നത് നടപ്പാക്കാനുള്ള ആദ്യ ഘട്ടമാണ് ഇതെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പല സ്കൂളികളിലും പി ടി എ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.






