ചെന്നൈയുടെ വര്‍ണ്ണാഭമായ പശ്ചാത്തലത്തില്‍ ഒരുക്കിയ മ്യൂസിക്കല്‍ എന്റര്‍റ്റൈനെര്‍ ചിത്രം ടെക്സാസ് ടൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ഡ്യൂഡ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മുറ, തഗ്‌സ്, ബാഡ് ഗേള്‍ തുടങ്ങിയ ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ഹൃദു ഹാറൂണ്‍ നായകനാകുന്ന ടെക്സാസ് ടൈഗറില്‍ മിസ്റ്റര്‍ ഭരത്, ഐ ആം ഗെയിം എന്നീ ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സംയുക്ത വിശ്വനാഥന്‍ എന്നിവര്‍ നായികാ നായക കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

റോഹിണി മൊല്ലേറ്റി, സച്ചന, വഫ ഖത്തീജ, പീറ്റര്‍ കെ, പാര്‍ഥിബന്‍ കുമാര്‍, ആന്റണി ദാസന്‍, സംയുക്ത ഷാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫാമിലി പടം എന്ന സിനിമയിലൂടെ തരംഗം സൃഷ്ടിച്ച സെല്‍വ കുമാര്‍ തിരുമാരന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
ടെക്‌സസ് ടൈഗര്‍-ന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ഓഷോ വെങ്കട്ടാണ്.
ഛായാഗ്രഹണം : വിഷ്ണു മണി വടിവു, എഡിറ്റിംഗ് : പ്രവീണ്‍ ആന്റണി എന്നിവരാണ്. യുകെ സ്‌ക്വാഡിന്റെ ബാനറില്‍ ബാലാജി കുമാര്‍, പാര്‍ഥിബന്‍ കുമാര്‍, സെല്‍വ കുമാര്‍ തിരുമാരന്‍, സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
http://നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം ‘അഖണ്ഡ 2 താണ്ഡവം’ ട്രെയ്ലര്‍ പുറത്ത്
ചെന്നൈയിലെ വിവിധ ലൊക്കേഷനുകളില്‍ ടെക്സാസ് ടൈഗറിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.






