കോഴിക്കോട് : കോഴിക്കോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികൾ.
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നീ പ്രധാനപ്പെട്ട മൂന്ന് മുന്നണികളും അവരവരുടെ കൊട്ടിക്കലാശങ്ങൾ വർണ്ണാഭമാക്കി. പാരഡി ഗാനങ്ങളും, റോഡ് ഷോകളും, വോട്ടർമാരെ ആകർഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. കട്ടൗട്ടുകളും, ബാനറുകളും, കൊടി തോരണങ്ങളും എല്ലാം ചേർന്നപ്പോൾ കൊട്ടിക്കലാശം തീർത്തും ഒരു ജനാധിപത്യ ഉത്സവം തന്നെയായി. കോഴിക്കോട് ജില്ലയിൽ കൊട്ടിക്കലാശത്തോടനുബന്ധിച്ച് ഗതാഗത തടസ്സങ്ങൾ ഉണ്ടായെങ്കിലും, അനിഷ്ട സംഭവങ്ങൾ ഇല്ലാഞ്ഞത് കൊട്ടിക്കലാശത്തിന്റെ മാറ്റ് കൂട്ടി.






