സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നാടിൻറെ വികസനത്തിന് ഭൂമിയും പണവും സംഭാവനയായി വാങ്ങണമെന്ന് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നാടിന്‍റെ വികസന പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളോട് സംഭാവന സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകി. ഭൂമിയും സാധനങ്ങളും പണവും പരമാവധി സംഭാവനയായി വാങ്ങണമെന്ന് വ്യക്തമാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. എത്ര സംഭാവന കിട്ടിയെന്ന് ഓരോ വർഷവും വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. മികച്ച തദ്ദേശ സ്ഥാപനത്തെ തെരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നതിൽ സംഭാവന വാങ്ങുന്നതടക്കമുള്ള കാര്യം പരിഗണിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

നാടിന്‍റെ നന്മയ്ക്കായി സംഭാവന നൽകാൻ ഒരു മടിയും ഇല്ലാത്ത നാടാണ് കേരളമെന്നും സർക്കുലർ പറയുന്നു. സ്പോൺസർഷിപ്പും സിഎസ്ആര്‍ ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും പ്രസിഡന്‍റുമാര്‍ക്കും അയച്ച സർക്കുലറിലാണ് നിർദേശം. പല പദ്ധതികള്‍ നടപ്പാക്കാനും സ്പോണ്‍സര്‍മാരെയടക്കം ഉപയോഗിക്കാമെന്നും സിഎസ്ആര്‍ ഫണ്ട് അടക്കം കാര്യക്ഷമമായി ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശം.

അതേസമയം യാതൊരു വ്യക്തതയും ഇല്ലാതെ ഇത്തരത്തില്‍ പിരിവ് നടത്തുന്നതും ക്രൗഡ് ഫണ്ടിങ് സംവിധാനം നനടപ്പിലാക്കുന്നതും ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നികുതി ഉള്‍പ്പെടെ ജനങ്ങളില്‍നിന്നു പിരിക്കുന്ന പണം തുല്യമായി വികസനപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുക എന്നതാണ് സര്‍ക്കാര്‍ സംവിധാനം നടത്തേണ്ടത്. ഇത്തരം പിരിവ് ഉത്തരവാദിത്തവും വിശ്വാസ്യതയും ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.