എറണാകുളം : പാലിയേക്കര ടോൾ പിരിവ് വിലക്കിനെക്കുറിച്ചുള്ള അന്തിമ തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുവരെ ടോൾ നിരോധനം തുടരും.ഇന്ന് ഹർജി പരിഗണിച്ച കോടതി, ജില്ലാ കളക്ടറുടെ ഹാജരിനൊപ്പം ഇടക്കാല ഗതാഗത കമ്മിറ്റിയുടെ റിപ്പോർട്ടും പരിശോധിച്ചു. എന്നാൽ ഹർജിക്കാരുടെ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റാനാകില്ലെന്ന് ദേശീയപാത അതോറിറ്റി (NHAI) കോടതിയെ അറിയിച്ചു.
ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ജോലികൾ അതിവേഗം പുരോഗമിക്കുന്നുവെന്നും, പുരോഗതി റിപ്പോർട്ട് കോടതി ശ്രദ്ധയിൽപ്പെടുത്തിയെന്നും NHAI വ്യക്തമാക്കി.ഹർജിയെ സംബന്ധിച്ച് കൂടുതൽ സമയം ആവശ്യമായതിനാൽ കേസ് നാളത്തേക്ക് മാറ്റി. ഇടക്കാല ഗതാഗത കമ്മിറ്റിയുടെ പുതിയ റിപ്പോർട്ട് വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.






