Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വടകരയിൽ യുവാവിനെ കാണാതായ സംഭവം: ലോൺ ആപ്പ് ഭീഷണിയെന്ന് കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വടകരയിൽ യുവാവിനെ കാണാതായ സംഭവം ലോൺ ആപ്പ് ജീവനക്കാരുടെ ഭീഷണിയെ തുടർന്നാകാമെന്ന സംശയവുമായി കുടുംബം രംഗത്തെത്തി. വടകര ആയഞ്ചേരി സ്വദേശി വാളാഞ്ഞിയിൽ വിഷ്ണു പ്രകാശിനെയാണ് ഈ മാസം 13 മുതൽ കാണാതായത്. ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്ന് പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു.

വിഷ്ണു ഒരു ലോൺ ആപ്പിൽ നിന്ന് 10,000 രൂപ വായ്പ എടുത്തിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നുവെന്നും, മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും വടകര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ 14-ാം തീയതി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വിഷ്ണുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും വിവരമുണ്ട്. തുടർന്ന് ബന്ധുക്കൾ റൂറൽ ജില്ലാ സൈബർ സെല്ലിലും പരാതി നൽകി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix