കണ്ണൂര്‍: ഡിസിസി ഓഫീസിന് മുന്നില്‍ കെ സുധാകരന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ കെ. സുധാകരന്‍ എത്തുന്നു’ എന്നാണ് എഴുതിയിരിക്കുന്നത്. കണ്ണൂരിന്റെ ഹൃദയമാണ് കെഎസ് എന്നും ഫ്‌ളക്‌സിലുണ്ട്. ഇന്ന് രാവിലെയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.
അതേസമയം കെ സുധാകരന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആകാതെ ഇരിക്കുകയാണ് യുഡിഎഫ്. മത്സരിക്കണമെന്ന നിര്‍ബന്ധത്തിലാണ് കെ. സുധാകരന്‍. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലാണ് എഐസിസി. അന്തിമ തീരുമാനം ഇന്നത്തോടെ അറിയാം. സുധാകരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.






