മലപ്പുറം: രോഗം വരുമ്പോഴാണ് മനുഷ്യൻ മനുഷ്യരെ തിരിച്ചറിയുന്നതെന്ന്തുഞ്ചത്തെഴുച്ഛൻ മലയാളം സർവ്വകലാശാലവൈസ് ചാൻസിലർഡോ.സി ആർ പ്രസാദ് പറഞ്ഞു. നല്ല മതവിശ്വാസികളെനല്ല മനുഷ്യരാക്കുകയൊള്ളുവെന്നുംഅദ്ദേഹം പറഞ്ഞു. താനാളൂർഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ത്രിതല പഞ്ചായത്തുകളിലെക്ക് വിജയിച്ച ജനപ്രതിനിധികൾക്ക്നൽകിയ സ്നേഹാദരം ഉദ്ഘാടനം ചെയ്തു.
സംസാരിക്കുകയായിരുന്നു അദ്ദേഹം താനാളൂർ ഹസ്തംപെയിൻ ആൻ്റ് പാലിയേറ്റിവ് കെയറിൻ്റെ ആഭിമുഖ്യത്തിൽവട്ടത്താണി സി കെ കൺവെൻഷൻ സെൻ്ററിൽ നടന്നചടങ്ങിൽ ചെയർമാൻടി പി മുഹമ്മദ് റഫീഖ്അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ സാന്ത്വന പരിചരണത്തെകുറിച്ച് വീശദികരിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: എ പി സ്മിജി, സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസി,അംഗം ഷാജി പച്ചേരി,താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പുതടം, സ്ഥിരം സമിതി അധ്യക്ഷഡോ. ഷഹ്ന നിഷാദ്,അംഗം തോട്ടുങ്ങൽ ഉസ്മാൻ ഹാജി.
താനാളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഒ അസ്ഗർ, വൈസ് പ്രസിഡണ്ട് കെ. ഫാത്തിമ ബീവി,അംഗങ്ങളായ കാദർക്കുട്ടി വിശാരത്ത്, വെള്ളിയത്ത് മുബഷിറഹസ്തം സെക്രട്ടറിഡോ സി റംസീനസംഘാടകരായ മജീദ് മാടമ്പാട്ട്, ഷരീഫ് ബാവ ഹാജി, എൻ പി ഉണ്ണി, സി. അബ്ദുറഹിമാൻഎം സി അബുബക്കർഎൻ പി കുഞ്ഞിമുഹമ്മദ്എന്നിവർ സംസാരിച്ചു.






