സോഷ്യൽ മീഡിയ വീണ്ടും കത്തിച്ച് മമ്മൂട്ടി. പതിവ് പോലെ തന്നെ ഈ തവണയും ഒരു സ്വാഗ് ലുക്കിലാണ് താരം എത്തിയിട്ടുള്ളത്. ചായ ഗ്ലാസ് കാലിൽ വെച്ച് വളരെ കൂൾ ആയി ഫോണിൽ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കട്ടൻ ചായ, ക്രൗൺ ഓൺ, വൈബ് അൺമാച്ചിഡ്, ദി വൺ ആൻഡ് ഓൺലി മമ്മൂക്ക എന്ന ക്യാപ്ഷയനോട് കൂടി നടി ഐശ്വര്യ മേനോനാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത് .
ഇതൊക്കെ എങ്ങനെ സാധിക്കുന്നു മമ്മൂക്ക എന്നാണ് ആരാധകർ ചോദിക്കുന്നത് . വെള്ള ഡ്രെസ്സിൽ ഫോൺ നോക്കിയിരിക്കുന്ന മമ്മൂക്ക കട്ടൻ ചായയുടെ ഗ്ലാസ് കാലിൽ വെച്ചിരിക്കുന്ന ചിത്രം വളരെ വേഗമാണ് വൈറലായത്. ഡിനോ ഡെന്നിസ് ചിത്രമായ ബസൂക്കയുടെ സെറ്റിൽ നിന്നുള്ള ചിത്രമായിരുന്നു നടിയായ ഐശ്വര്യ മേനോൻ പങ്കുവെച്ചത് .






