സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

താരം മോശമായി പെരുമാറി, നിലവിളിച്ച് ജീവനക്കാരി; പാക് ടീമിന് നാണക്കേട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെ നാണംകെടുത്തുന്ന പുതിയ വാര്‍ത്തകള്‍ വരുന്നു. ലോകകപ്പിനിടെ ശ്രീലങ്കയിലെ ഹോട്ടല്‍ ജീവനക്കാരിയോട് പാക് താരം മോശമായി പെരുമാറിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ എട്ട് റൗണ്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന അവസാന മത്സരത്തിനു മുന്‍പാണ് സംഭവം. താരത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. താരത്തിനെതിരെ വമ്പന്‍ തുക പിഴ ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

കാന്‍ഡിയിലെ ഹോട്ടല്‍ ഗോള്‍ഡന്‍ ക്രൗണിലെ ജീവനക്കാരിയോടാണ് താരം മോശമായി പെരുമാറിയത്. ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജീവനക്കാരി നിലവിളിച്ച് ഓടിയെന്നും മറ്റുള്ളവര്‍ ഇടപെട്ട് ടീം മാനേജരെ അറിയിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക സമിതിക്ക് മുന്‍പാകെ താരം ഹാജരാകേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement