തൃശ്ശൂർ : സമകാലികം ചർച്ചാ വേദി, കുന്നംകുളം75-ാമത് പുസ്തക ചർച്ചയുടെ ഭാഗമായി സമകാലികം ചർച്ചാ വേദിയുടെ നേതൃത്വത്തിൽ കുന്നംകുളം സി.വി. സ്മാരക ഹാൾയിൽ സെമിനാർ സംഘടിപ്പിച്ചു. “സമകാലിക വായനയുടെ രാഷ്ട്രീയം” എന്ന വിഷയത്തിൽ പ്രൊഫ. എം. എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തി.
ഗ്രന്ഥശാലാ സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി. കെ. വാസു അധ്യക്ഷനായി. സൗമ്യ അനിലൻ, പി. ടി. സുഭാഷ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. പി. ജി. ജയപ്രകാശ് സ്വാഗതം പറഞ്ഞു. സെമിനാറിൽ വിവിധ മേഖലകളിലെ വായനക്കാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു






