കോഴിക്കോട് : കോഴിക്കോട് വെള്ളിപറമ്പിൽ അയ്യപ്പൻ വിളക്ക് നടന്നു. അയ്യപ്പ ഭക്തസേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പൻ വിളക്ക് ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുലർച്ചെ ഗണപതി ഹോമത്തോട് കൂടി ആരംഭിച്ച ചടങ്ങുകൾ എല്ലാം തന്നെ വർണ്ണാഭമായിരുന്നു. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരുന്നു. വൈകുന്നേരം താലപ്പൊലി, ചെണ്ട വാദ്യമേളം, ദേവ നൃത്തം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളത്തും നടന്നതോടെ ഈ വർഷത്തെ അയ്യപ്പൻ വിളക്ക് അതിഗംഭീരമായി പര്യവസാനിച്ചു.




