കോട്ടയം: കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി പേട്ടക്കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം ഇതുവരെ പ്രവർത്തിപ്പിച്ചിട്ടില്ല. ഏഴു വർഷം മുമ്പ് കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് നിർമാണത്തിന്റെ ഭാഗമായിട്ടാണ് ദേശീയപതായും ഈരാറ്റുപേട്ട റോഡും സംഗമിക്കുന്ന സ്ഥലത്ത് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്.
ഇതിനെ അശാസ്ത്രീയമായുള്ള ഗതാഗത സംവിധാനങ്ങളുടെ പേരിൽ പഞ്ചായത്ത് ട്രാഫിക് കമ്മിറ്റി കൂടി ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം താത്കാലികമായി നിർത്തുകയായിരുന്നു. പിന്നീട് ഇതുവരെ ഇത് പുനഃസ്ഥാപിച്ചിട്ടുമില്ല. അന്ന് പേട്ടക്കവലയിലെ ദേശീയപാതയിലെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുമെന്ന് തീരുമാനമെടുത്തെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
മുണ്ടക്കയം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്കുള്ള സിഗ്നൽ ലൈറ്റിന്റെ തൂൺ വാഹനപകടത്തിൽ തകർന്നിരുന്നു. കാഞ്ഞിരപ്പള്ളി കുരിശുകവല മുതൽ പേട്ടക്കവല വരെയുള്ള സ്ഥലങ്ങളിലെ ഗാതഗതക്കുരുക്കിന് കാരണം അശാസ്ത്രീയമായുള്ള ബസ്സ്റ്റോപ്പുകളും സ്റ്റാൻഡിലേക്ക് ബസ് കയറുന്നുന്നതും ഇറങ്ങുന്നതുമായ പ്രദേശത്തെ സ്ഥലക്കുറവുമാണ്.






