പാലക്കാട്: കോങ്ങാട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. മങ്കര സ്വദേശികളായ കെഎച്ച് സുനിൽ, കെഎസ് സരിത എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒന്നര കിലോയോളം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും ലഹരി വിൽപന നടത്തിയത്.
വിവാഹതിയായ സരിതയും സുനിലും ഒന്നിച്ചു പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായുള്ള ബന്ധം തുടർന്നു.ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഒരു വ൪ഷമായി ഇരുവരും ചേ൪ന്ന് കോങ്ങാട് ടൗണിൽ കാറ്ററിങ് സ്ഥാപനം തുടങ്ങിയിട്ട്.






