ടൊവിനോ തോമസ് പ്രധാന വേഷത്തിൽ അഭിനയിച്ച നരിവേട്ട മികച്ച സിനിമയായി മുന്നേറുകയാണ് .കേരളത്തില്‍ ഏറെ ചര്‍ച്ചയായ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരമായ പോലീസ് അതിക്രമത്തിന്റേയും കേരളം കണ്ട ആദിവാസി സമരങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. സിനിമയിലെ ഗാനമായ യൂട്യൂബില്‍ തരംഗമായ റാപ്പര്‍ വേടന്റെ ‘വാടാ വേടാ’ എന്ന പ്രൊമോ ഗാനം ഇന്നു മുതൽ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അനുരാജ് മനോഹറാണ് ചിത്രത്തിന്റെ സംവിധായകൻ.പത്ത് കോടി ബജറ്റിൽ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ നേടിക്കഴിഞ്ഞിരിക്കുകയാണ്.



