സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുദ്ധം പണി തന്നു തുടങ്ങി; എണ്ണ എത്തുന്നില്ല, LPG നിയന്ത്രണത്തിന് ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ ഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്ത്യയില്‍ തിരിച്ചടി നേരിട്ടു തുടങ്ങി. തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് ഇറആന്‍ അടച്ചുപൂട്ടിയതിന് പിന്നാലെ ആഗോള എണ്ണ വിപണി കടുത്ത ആശങ്കയിലാണ്. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം 2.5 മില്യണ്‍ മുതല്‍ 2.7 മില്യണ്‍ ബാരല്‍ വരെയാണ് ഇത്തരത്തില്‍ ഇതിലൂടെ കടന്നുപോകുന്നത്.

ആഭ്യന്തര തലത്തില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ പെട്രോള്‍, ഡീസല്‍ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും എല്‍പിജി റേഷനിങ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള കരുതല്‍ ശേഖരം രണ്ടാഴ്ച്ചത്തേക്ക് മാത്രമേ തികയൂ. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ ഒരു അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ വീണ്ടും റഷ്യയില്‍ നിന്ന് വാങ്ങേണ്ടി വരും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.