തെക്ക്-കിഴക്കൻ ഏഷ്യ, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ലോകപ്രശസ്ത ടെക് കമ്പനിയായ സാംസങ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു. സാംസങ് ജീവനക്കാരെ ഉദ്ധരിച്ച് ബ്ലുംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഈ രാജ്യങ്ങളിലെ പത്ത് ശതമാനത്തോളം ജീവനക്കാരെയാകും കമ്പനി ഒഴിവാക്കുക. നേരത്തെ തന്നെ സാംസങ് പിരിച്ചുവിടലിൽ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആഗോളതലത്തിൽ ഏകദേശം 1,47,000 ജീവനക്കാർ സാംസങ്ങിനുണ്ടെന്നാണ് കണക്കുകൾ.
ദക്ഷിണകൊറിയൻ മാർക്കറ്റിൽ പിരിച്ചുവിടൽ നടത്താൻ സാംസങ്ങിന് ഉദ്ദേശമില്ലെന്നാണ് സൂചന. നേരത്തെ ഇന്ത്യയിലും ലാറ്റിൻ അമേരിക്കയിലും 10 ശതമാനം ജീവനക്കാരെ സാംസങ് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പിരിച്ചുവിടലിനും കമ്പനി ഒരുങ്ങുന്നത്.




