മാനന്തവാടി: കേരളമൊട്ടാകെ അപരന്മാരും വിമതന്മാരും സ്വതന്ത്രരും കളം നിറഞ്ഞാടുമ്പോൾ മാനന്തവാടിയിൽ സംഗതി വളരെ കളറാണ്. അപരന്മാരെ കൊണ്ട് മറ്റ് മണ്ഡലങ്ങളിൽ സ്ഥാർത്ഥികൾക്ക് തലവേദന കൂടുമ്പോൾ ഇവിടെ എല്ലാം സ്മൂത്താണ്. തന്റെ വോട്ടുകൾ മറ്റു പല പെട്ടികളിൽ വീണു പോകുമോ എന്ന പേടി ഇവിടെ സ്ഥാർത്ഥികൾക്ക് പേടിയില്ല. മത്സരിക്കാൻ മൂന്ന് മുന്നണികളിലെ മൂന്ന് സ്ഥാർത്ഥികൾ മാത്രം. മറ്റാരും തന്നെ മത്സര രംഗത്തില്ല. അതുകൊണ്ട് തന്നെ കുത്തുന്ന വോട്ട് മാറിപോകുമോ എന്ന ഭയവും ജനങ്ങൾക്ക് ഇല്ല.
സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവാണ് എക്കൽഡിഫിനു വേണ്ടി മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി കോൺഗ്രസിന്റെ ഉഷാ വിജയനും എൻഡിഎയ്ക്കുവേണ്ടി ബിജെപിയുടെ പി. ശ്യാംരാജുമാണ് രംഗത്തുള്ളത്. 2021-ൽ നടന്ന നിയമസഭാ ഇലക്ഷനിൽ ഒ.ആർ. കേളുവും കോൺഗ്രസിന്റെ പി.കെ. ജയലക്ഷ്മിയും ബിജെപിയുടെ പള്ളിയറ മുകുന്ദനുമായിരുന്നു മത്സരിച്ചത് .അന്ന് 9282 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഫിന്റെ കേളു ജയിച്ചത്. വീണ്ടും മത്സരത്തിനിറങ്ങുമ്പോൾ മാനന്തവാടി ആർക്കൊപ്പം നീക്കുമെന്ന് പ്രവചനാതീതമാണ്. മൂന്ന് സ്ഥാനാർത്ഥികളും വലിയ പ്രതീക്ഷയിലാണ്.






