തിരുവനന്തപുരം: കേരളത്തിലും നേതൃമാറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിലവിൽ ഈ കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും എന്നാൽ പദവി മാത്രം കൊണ്ടുനടക്കുന്ന കുറെ പേർ പാർട്ടിലുണ്ടെന്നും അവരെയെല്ലാം മാറ്റിനിർത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി . നിലമ്പൂർ തെരഞ്ഞെടുപ്പിനെ കുറിച്ചും കെ മുരളീധരൻ പ്രതികരിച്ചു .തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും എന്നും കൂടാതെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 20000 വോട്ട് ഭൂരിപക്ഷത്തിന് ജയിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു .
വെള്ളാപ്പള്ളിയുടെ മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശത്തിലും മുരളീധരൻ പ്രതികരണം നടത്തി. ഉത്തരേന്ത്യയിലെ പോലെ പ്രശ്‌നം കേരളത്തില്‍ ഇല്ലെന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കേണ്ടെന്നും എ കെ ആന്റണിയെ മുസ്‌ലിം ലീഗ് വിജയിപ്പിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി .






