സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാഴ്ചയുടെ ലോകത്ത് സ്നേഹമൊഴിയായി ‘തിരുദീപം 2025’; വിജ്ഞാനദീപം- സ്നേഹതീരം സംയുക്ത വാർഷിക സംഗമം ഡിസംബർ 28-ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കാഴ്ച പരിമിതർക്കിടയിൽ അറിവിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് 2019 മുതൽ പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കാഴ്ച പരിമിതരുടെ ഏറ്റവും വലിയ ശബ്ദ വായന കൂട്ടായ്മയായ വിജ്ഞാനദീപം ഓഡിയോ ലൈബ്രറിയും സ്നേഹതീരം വോളണ്ടിയർ വിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന, വിജ്ഞാനദീപം ഏഴാമത് വാർഷികവും കുടുംബ സംഗമവും ‘തിരുദീപം 2025’ ഡിസംബർ 28-ന് തിരൂർ എസ്എസ്എം (SSM) പോളിടെക്നിക് കോളേജിൽ നടക്കും. ശബ്ദവീചികളിലൂടെ മാത്രം കേട്ടുപരിചിതരായ പ്രിയപ്പെട്ട വോളണ്ടിയർമാരെ നേരിൽ കാണുവാനും അവരുമായി സംവദിക്കുവാനും വിജ്ഞാനദീപം അംഗങ്ങൾക്ക് ലഭിക്കുന്ന ഈ വാർഷിക സംഗമം മാതൃഭൂമി മാനേജിംഗ് ഡയറക്ടർ ശ്രീ. എം.വി. ശ്രേയംസ് കുമാർ ഉദ്ഘാടനം ചെയ്യും.

കാഴ്ച പരിമിതരുടെ ഇടയിൽ വായനാശീലം വളർത്തുന്നതിനായി മാതൃഭൂമിയുടെ സഹകരണത്തോടെ നടത്തിയ ആറാമത് വായനോത്സവം മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്ക് അമേരിക്കൻ മലയാളി വനിതാ കൂട്ടായ്മയായ പുണ്യം ചാരിറ്റബിൾ ഓർഗനൈസേഷന്റെ സഹായത്തോടെ നൽകിവരുന്ന ‘ലിറ്റിൽ സ്കോളർഷിപ്പ്’ പദ്ധതിയുടെ അടുത്ത വർഷത്തെ ഔദ്യോഗിക ഉദ്ഘാടനം ചടങ്ങിൽ വെച്ച് നടക്കും. മറ്റ് പ്രധാന പരിപാടികളായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിജ്ഞാനദീപത്തിന് നൽകുന്ന പുസ്തകങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങും ഇതിനോടൊപ്പം നടക്കും.

തിരഞ്ഞെടുക്കപ്പെട്ട കാഴ്ച പരിമിതരായ അംഗങ്ങൾക്കായി വായന സുഗമമാക്കുവാനായി സ്നേഹതീരം വോളണ്ടിയർ വിങ്ങ് നൽകുന്ന, അത്യാധുനികസൗകര്യങ്ങളോടുകൂടിയ കോംബോ പ്ലെയറുകളുടെ വിതരണം, ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് കാഴ്ച പരിമിതർക്കായി പുസ്തകങ്ങൾ വായിച്ചു നൽകുന്ന വോളണ്ടിയർമാരും അംഗങ്ങളും തമ്മിലുള്ള വൈകാരികമായ ഒത്തുചേരലും അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ സംഗമത്തിന്റെ പ്രധാന ആകർഷണമായിരിക്കും. പ്രസ്തുത പരിപാടിയിൽ പ്രമുഖ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും.പത്ര സമ്മേളനത്തിൽ ഷുഹൈബ് പറമ്പിൽ പീടികസന്തോഷ് കരുനാഗപ്പള്ളി അഞ്ജന ആയിശ നാലകത്ത്നാസർ കുറ്റൂർ എന്നിവർ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.