Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുമിറ്റക്കോട് വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തിരുമ്മിറ്റക്കോട് വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു. വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. മുതുക്കാട്ടിൽ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. പാലക്കാട് തിരുമിറ്റക്കോട് പ്രദേശത്ത് വീടുതുറന്ന് വൻ കവർച്ച. തിരുമിറ്റക്കോട് മുത്തുക്കാട്ടിൽ ഷാജിയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. ജനുവരി 30-ന് വൈകിട്ട് 6.30 മുതൽ 31-ന് രാവിലെ 8 മണി വരെയുള്ള സമയത്തിനിടെയാണ് സംഭവമെന്നാണ് നിഗമനം.

വീട്ടിൽ ആളില്ലാത്ത സമയം മുതലെടുത്ത് മോഷ്ടാക്കൾ വീട്ടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി. തുടർന്ന് ബെഡ്‌റൂമിലെ അലമാര കുത്തിത്തുറന്ന്, അവിടെ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. ഏകദേശം 20 പവൻ തൂക്കം വരുന്ന, 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

കാൽക്കണ്ണി, സ്വർണമാലകൾ, വളകൾ, കാതലകൾ, വിരൽമോതിരങ്ങൾ, ലോക്കറ്റുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവർ പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പരിസര പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതായും പോലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer