ചെന്നൈ: സൂപ്പര്‍ താരം വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന കേസ് കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങില്‍ വിജയും നടി തൃഷയും ഒരുമിച്ചെത്തിയ ദൃശ്യങ്ങളും വൈറലായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി സനം ഷെട്ടി. ‘വേണ്ട! ഇതൊരു ശരിയായ രീതിയല്ല. ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാനാവില്ല! ഏറെ കാലത്തെ ഒരു ആരാധിക എന്ന നിലയില്‍ ഈ സമയം ഇങ്ങനെ കാണുന്നത് വളരെ നിരാശാജനകമാണ്! എന്നാണ് അവര്‍ കുറിച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരേയും വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്. അവര്‍ സുഹൃത്തുക്കളായിരിക്കും എന്ന് ചിലര്‍ പറയുമ്പോള്‍ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ഇത് ശരിയായ സമയമാണോ എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.
NO!
— Sanam Shetty (@ungalsanam) March 5, 2026
This is not the way ❌
Grief of the wife cannot be ignored like this!
As a long time fan its deeply disappointing to watch at this time! @actorvijay @TVKVijayHQ https://t.co/Q9ugqzxlwM






