ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മൂന്ന് നാൾ മാത്രം ശേഷിക്കെ,തൃച്ചിയിൽ ടിവികെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് തീയിട്ടത്. വെള്ളിയാഴ്ച രാവിലെ ആണ് അജ്ഞാതർ ഓഫീസിന് തീയിട്ടത്.
ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും അജ്ഞാതർ വലിച്ചുകീറി. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്.എന്നാൽ, ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലത്തിൽ അട്ടിമറിയിലൂടെ ടിവികെ അതികാരത്തിലെത്തുമെന്നാണ് വിലയിരുത്തൽ.




