ജമ്മു കാശ്മീർ : ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് ഇന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ
മൂന്ന് ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇവർ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണോ എന്ന് സ്ഥിതിക്കരിച്ചിട്ടില്ല. അതേസമയം മൂന്ന് ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ‘തീവ്രവാദ രഹിത കശ്മീർ’ പോസ്റ്ററുകൾ സുരക്ഷാ ഏജൻസികൾ സ്ഥാപിച്ചു .
ഷോപ്പിയാന്‍ ജില്ലയിലെ വിവിധ പ്രേദേശനങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. ഭീകരന്മാരായ ഹാഷിം മൂസ, അലി ഭായി എന്നിവര്‍ പാകിസ്ഥാന്‍ സ്വദേശികളാണ് . എന്നാൽ ആദില്‍ ഹുസൈന്‍ തോക്കര്‍ കാശ്മീരിയാണ്. അതേസമയം ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പോസ്റെരുക്കളിൽ വ്യക്തമാക്കിയിട്ടുണ്ട്.






