കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശികളായ മൂന്ന് സ്ത്രീകൾ പിടിയിലായി. ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരെയാണ് പിടികൂടിയത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിൽ എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്.
13 പൊതികളാക്കി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. മറ്റൊരു സംഭവത്തിൽ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ സിബിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.




