തൃശൂര്‍: ഒടുങ്ങാത്ത വിഭാഗീയതയില്‍ ഞെരുങ്ങി കോണ്‍ഗ്രസ്. തൃശ്ശൂരാണ് പുതിയ തലവേദന. തൃശൂര്‍ കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടമെന്ന് വ്യാപക പോസ്റ്റര്‍. നിയമസഭാ സീറ്റ് കച്ചവടത്തിന് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കരുതെന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്. കോണ്‍ഗ്രസില്‍ വര്‍ഗീയ പ്രീണനമാണ് നടക്കുന്നതെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. തൃശൂര്‍ ഡിസിസിക്ക് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ സീറ്റ് ക്രൈസ്തവര്‍ക്ക് കാശിനുവേണ്ടി വിറ്റു. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്, മുന്‍ എംഎല്‍എ എംപി വിന്‍സന്റ് എന്നിവരാണ് സീറ്റ് വില്‍പ്പനയ്ക്ക് പിന്നിലെന്നും പോസ്റ്ററില്‍ പറയുന്നു. തൃശൂരില്‍ രാജന് പല്ലന് സ്ഥാനാര്‍ത്ഥിയാകും എന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്






