മാനന്തവാടി: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു. സംഭവത്തിൽ ഒരു ആർആർടി അംഗത്തിന് പരിക്കേറ്റു. പരിക്കേറ്റത് മാനന്തവാടി ആർആർടി അംഗമായ ജയസൂര്യക്കാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഉൾക്കാട്ടിൽ വെച്ചായിരുന്നു ആക്രമണം, പരിക്കേറ്റ ജയസൂര്യയെ കാടിന് പുറത്തേക്ക് കൊണ്ടുവരികയാണ്.
മന്ത്രി എ കെ ശശീന്ദ്രൻ, വന്യജീവി ആക്രമണം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.




