സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്റ്റ് റാങ്കിംഗ്; ആഗോളമികവിൽ വീണ്ടും കുസാറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇമ്പാക്റ്റ് റാങ്കിങ്ങിൽ (ടിഎച്ച്ഇ) കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ആഗോളതലത്തിൽ 401-600 ബാൻഡിൽ ഇടം പിടിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കുതിപ്പിന് പൊൻതിളക്കമേകിയിരിക്കുകയാണ് കുസാറ്റ് ഈ വർഷത്തെ ടിഎച്ച്ഇ റാങ്കിങ്ങിൽ നേടിയ ആഗോള നേട്ടമെന്നും മന്ത്രി ബിന്ദു പറഞ്ഞു. ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയിൽ പതിനേഴാം സ്ഥാനത്തും കേരളത്തിൽ ഒന്നാമതുമാണ് കുസാറ്റ്. 2025 ലെ ക്യു എസ് റാങ്കിലും ലോകത്തെ മികച്ച ആയിരം സ്ഥാപനങ്ങളിൽ ഒന്നായിരുന്നു കുസാറ്റ് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മികച്ച റാങ്കിങ് കുസാറ്റ് നേടി. വെള്ളത്തിനടിയിലെ ജീവൻ എന്ന വിഭാഗത്തിലാണ് ഏറ്റവും മികച്ച നേട്ടം. ആഗോളതലത്തിൽ അമ്പത്തിയെട്ടാം സ്ഥാനവും ദേശീയ-സംസ്ഥാനതലങ്ങളിൽ ഒന്നാം സ്‌ഥാനവുമാണ് കുസാറ്റിന്. ശക്തമായ മറൈൻ സയൻസ് വകുപ്പുകളും മികച്ച ഗവേഷണ പ്രവർത്തനങ്ങളും സാമൂഹ്യപ്രവർത്തനങ്ങളും സമുദ്രസംരക്ഷണ ആവാസവ്യവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളും സർവ്വകലാശാലയ്ക്ക് ഈ മികവ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാന്യമായ തൊഴിൽ സാമ്പത്തികവളർച്ച എന്ന വിഭാഗത്തിൽ 301-400 ബാൻഡിലുൾപ്പെട്ട കുസാറ്റ്, ദേശീയ-സംസ്ഥാനതലങ്ങളിൽ ഒന്നാം റാങ്കും നേടി. ലിംഗസമത്വത്തിൽ ആഗോളതലത്തിൽ 201-300 ബാൻഡിൽ ഇടവും ദേശീയ തലത്തിൽ ഒൻപതാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും സർവ്വകലാശാലയ്ക്ക് ലഭിച്ചു.

സുസ്ഥിര ഗവേഷണം, ഹരിത ക്യാമ്പസ് പ്രവർത്തനങ്ങൾ, ദേശീയ-അന്തർദേശീയ സഹകരണങ്ങൾ, മേഖലാധിഷ്ഠിത ഇടപെടലുകൾ എന്നിവയിലൂടെയാണ് കുസാറ്റ് ഈ നേട്ടങ്ങൾ കൈവരിച്ചത്. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡുമായി ചേർന്ന് സ്ഥാപിച്ച ജിയോജിത് കുസാറ്റ് സെന്റർ ഓഫ് സസ്‌റ്റെയ്‌നബിലിറ്റി സ്റ്റഡീസ് (ജിസിഒഎസ്എസ് ) സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ കുസാറ്റിന്റെ പ്രധാന മുന്നേറ്റമാണ് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Content: Times Higher Education Impact Ranking; CUSAT once again among the top global universities

Tags :

Recent News

Advertisement