ചെന്നൈ: തിരുപ്പൂരിൽ നഴ്സിന്റെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റില്‍. മധുരൈ സ്വദേശിനിയായ ചിത്രയെ ഭർത്താവ് കൊലപ്പെടുത്തിയ രാജേഷ് ഖന്നയാണ് പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മധുരൈയിൽ നിന്നാണ് പിടികൂടിയത്.
രാജേഷ് ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയായിരുന്നു ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയും കൈകളും കല്ല് കൊണ്ട് തല്ലിച്ചതച്ച നിലയിലായിരുന്നു. തിരുപ്പൂർ പല്ലടത്തെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സായിരുന്നു ചിത്ര.






