മലപ്പുറം: എയ്സ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന മലപ്പുറം സെൻട്രൽ സഹോദയ ഇംഗ്ലീഷ് കലോത്സവത്തിൽ ( ലിംഗ്വാ ഗസ്‌റ്റോ-25) തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചു. മുപ്പതോളം സ്കൂളുകൾ പങ്കെടുത്ത മേളയിൽ തിരൂർ എം ഇ എസ്സ് സെൻട്രൽ സ്കൂളിന് 217 പോയിന്റ് ലഭിച്ചു. 199 പോയിന്റോടെ പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 197 പോയിന്റോടെ സൈത്തൂൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ഒന്നും മൂന്നും വിഭാഗത്തിൽ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ സെക്കൻഡ് റണ്ണറപ്പും നാലാം വിഭാഗത്തിൽ ചാമ്പ്യന്മാരുമായാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്. കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിന് ഒന്നും രണ്ടും മൂന്നും വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു.അൽ അമീൻ മങ്കട, ഐഡിയൽ വളാഞ്ചേരി എന്നീ സ്കൂളുകൾ ഒന്നാം വിഭാഗത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു. തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളും സൈത്തൂൺ ഇന്റർനാഷണൽ സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം വിഭാഗത്തിൽ ലിറ്റിൽ ഇന്ത്യ പബ്ലിക് സ്കൂൾ മോങ്ങം രണ്ടാം സ്ഥാനത്തും നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കരുവാരക്കുണ്ട് മൂന്നാം സ്ഥാനത്തും എത്തി.മൂന്നാം വിഭാഗത്തിൽ വണ്ടൂർ ഓട്ടൻ ഇംഗ്ലീഷ് സ്കൂളും പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കന്ററി സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു.
തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മൂന്നാമതായി. നാലാം വിഭാഗത്തിൽ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് ഒന്നാം സ്ഥാനവും പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കന്ററി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. കോട്ടക്കൽ സേക്രെഡ് ഹാർട്ട് സി എം ഐ പബ്ലിക് സ്കൂളും സൈത്തൂൺ ഇന്റർനാഷണൽ സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു.രാവിലെ നടന്ന ഇംഗ്ലീഷ് കലാമേള കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോക്ടര്‍ ആബിദ ഫാറൂഖി ഉദ്ഘാടനം ചെയ്തു.
മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടി യേക്കൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. വൈകുന്നേരത്തെ സമാപന സമ്മേളനത്തിൽ, മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡണ്ട് നൗഫൽ പുത്തൻ പീടി യേക്കൽ, മലപ്പുറം സെൻട്രൽ സഹോദയ സെക്രട്ടറി സി സി അനീഷ് കുമാർ, മലപ്പുറം സെൻട്രൽ സഹോദയ വൈസ് പ്രസിഡന്റ് വി പി മധുസൂദനൻ,എയ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ തുഷാര,ഹരികുമാർ, സെൻട്രൽ സഹോദയ ഭാരവാഹി റഫീഖ് മു ഹമ്മദ്, സ്കൂൾ പ്രതിനിധികൾ തുടങ്ങിയവർ വിജയികളെ സമ്മാനം നൽകി ആദരിച്ചു.










