ചെന്നൈ: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് ജയിച്ചിരുന്നെങ്കിലും ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞു. സൂപ്പര്‍ 8ലെത്താന്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ വന്‍ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ് എന്നതിനാൽ ആദ്യം ബാറ്റ് ചെയ്യുന്നത് തന്നെയാകും ഇന്ത്യക്ക് നല്ലത്. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഫിനിഷറായ റിങ്കു സിംഗും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോൾ മലയാളി താരം സഞ്ജു സാംസണും അക്സർ പട്ടേലും തിരിച്ചെത്തി. തുടക്കം മുതൽ സഞ്ജുവും അഭിഷേകും ഇഷാനും ആഞ്ഞടിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.






