സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ കിരീടം ടോട്ടന്‍ഹാമിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്‌പെയിന്‍ : യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ കിരീടം ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിന്. ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ടോട്ടന്‍ഹാം വിജയ കിരീടം ചൂടിയത്. ഇതോടെ 17 വര്‍ഷത്തെ കിരീട വാഴ്ച്ചക്കാണ് അവസാനമായത്. സ്പര്‍സിന്റെ മൂന്നാം യുവേഫ യൂറോപ്പ ലീഗ് കിരീടമാണിത്. ഇതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിനും ടോട്ടന്‍ഹാം യോഗ്യത നേടി.

42ാം മിനിറ്റില്‍ ബ്രെന്നാന്‍ ജോണ്‍സനാണ് സ്പര്‍സിന്റെ വിജയ ഗോള്‍ നേടിയത്. പെപ്പെ മാറ്റര്‍ സാര്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. യുണൈറ്റഡ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ജോണ്‍സണ്‍ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഒനാന ഡൈവ് ചെയ്തെങ്കിലും പന്ത് കൈയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും യുണൈറ്റഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. 16 ഷോട്ടുകളാണ് യുണൈറ്റഡില്‍ നിന്നുണ്ടായത്.

ഗോള്‍കീപ്പര്‍ വികാരിയോയുടെ മികച്ച പ്രകടനവും ടോട്ടന്‍ഹാമിനെ കാത്തു. 68-ാം മിനിറ്റില്‍ ഹോയ്ലന്‍ഡിന്റെ ഹെഡര്‍ ഗോള്‍ലൈനില്‍വെച്ച് രക്ഷിച്ച വാന്‍ഡെ വെനും തിളങ്ങി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന യുണൈറ്റഡിന് ഈ സീസണും നിരാശയുടേതായി. 20 തവണ പ്രമീയര്‍ ലീഗ് നേടിയിട്ടുള്ള മാഞ്ചെസ്റ്റര്‍ 16-ാം സ്ഥാനത്താണ്. 1974-നുശേഷം ചെമ്പടയുടെ ഏറ്റവും മോശം സീസണാണിത്. വിഖ്യാത പരിശീലകന്‍ അലക്‌സ് ഫേര്‍ഗൂസന്റെ പടിയിറങ്ങലിനുശേഷം നിലവാരത്തകര്‍ച്ച നേരിട്ടെങ്കിലും കഴിഞ്ഞ രണ്ടുസീസണുകളിലായി എഫ്എ കപ്പും ലീഗ് കപ്പും സ്വന്തമാക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. യൂറോപ്പയില്‍ പരാജയമറിയാതെയാണ് യുണൈറ്റഡ് ഇത്തവണ ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍, യൂറോപ്പ ഫൈനല്‍ അടക്കം സീസണില്‍ ഏറ്റുമുട്ടിയ നാലു കളികളിലും ടോട്ടനത്തോട് കീഴടങ്ങുകയായിരുന്നു യുണൈറ്റഡ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.