കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഓടിവന്ന ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു.
ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായിത്തന്നെ കത്തി നശിച്ചിരുന്നു. ഹൈവേ പോലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ബസ്.സ്ത്രീകളും കുട്ടികളും, അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.










