ഇടുക്കി: വിനോദസഞ്ചാരത്തിനെത്തിയ തമിഴ്‌നാട് സ്വദേശി ഒഴുക്കില്‍പ്പെട്ടു.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.തമിഴ്‌നാട് മധുരയില്‍ നിന്നെത്തിയ നാലംഗ സംഘത്തില്‍പ്പെട്ട ഒരാളാണ് അപകടത്തില്‍പ്പെട്ടത്. സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി യുവാവ് വെള്ളച്ചാട്ടത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബാക്കി മൂന്ന് പേരും ബഹളം വെച്ചതോടെ സമീപത്തുള്ള നാട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയിരുന്നു.
വടം കെട്ടി പുഴയിലേക്ക് ഇറങ്ങിയ നാട്ടുകാരന്‍ അതിസാഹസികമായ ശ്രമത്തിലൂടെയാണ് യുവാവിനെ രക്ഷിച്ചത്. അതിസാഹസികമായി വടം കെട്ടി പുഴയില്‍ ഇറങ്ങി യുവാവിനെ രക്ഷിക്കുന്ന നാട്ടുകാരന്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മഴ ശക്തമായ പശ്ചാത്തലത്തില്‍ ഈ പ്രദേശത്തേക്കുള്ള യാത്ര നേരത്തെ നിരോധിച്ചിരുന്നെങ്കിലും, പിന്നീട് മഴ കുറഞ്ഞതോടെ സഞ്ചാരികള്‍ വീണ്ടും എത്തുകയായിരുന്നു.






