തിരുവനന്തപുരം: ടി പി വധക്കേസ് പ്രതി അണ്ണൻ സജിത്തിന്റെ പരോൾ കാലാവധി നീട്ടി. ബന്ധുവിന്റെ മരണത്തെ തുടർന്നാണ് പ്രതിയായ സിജിത്തിന് പരോൾ അനുവദിച്ചിരുന്നത്. 30 ദിവസത്തേക്കാണ് ജയിൽ ഡിജിപി അടിയന്തിര പരോൾ പ്രതിക്ക് അനുവദിച്ചിരുന്നത്. മുൻപ് ടിപി കേസിലെ മുഖ്യ പ്രതിയായ കൊടി സുനിക്ക് ഉൾപ്പെടെ വഴിവിട്ട പരോൾ നൽകിയതിനെതിരേ ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയും എംഎൽഎയുമായ കെ.കെ. രമ നിയമസഭയിൽ ചോദ‍്യം ചെയ്തിരുന്നു.
പ്രതികൾക്ക് 10ഉം 15ഉം ദിവസവും അതിലധികവും കാലയളവിലേക്കു തുടരെ പരോൾ അനുവദിച്ചത് സംബന്ധിച്ചു രമ ജയിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു . കേസിലെ പ്രതികളായ ടി.കെ. രജീഷ്, ട്രൗസർ മനേജ്, കെ.സി. രാമചന്ദ്രൻ, അണ്ണൻ സിജിത്ത് എന്നിവർക്ക് ആയിരം ദിവസങ്ങൾക്ക് മുകളിൽ പരോൾ അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു രമ ചോദ‍്യം ചെയ്തത്.






