സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയം-കുമരകം റോഡിൽ ഗതാഗത നിയന്ത്രണം; കോണത്താറ്റ് പാലത്തിലെ ടാറിങ് ഇന്നും നാളെയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കാലാവസ്ഥ മോശമായതിനെത്തുടർന്ന് മാറ്റിവെച്ച കോട്ടയം-കുമരകം റോഡിലെ പുനർനിർമ്മിക്കുന്ന കോണത്താറ്റ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് പ്രവൃത്തികൾ ഇന്ന് (ഡിസംബർ 2, ചൊവ്വ), നാളെ (ഡിസംബർ 3, ബുധൻ) എന്നീ ദിവസങ്ങളിൽ നടക്കും. ഈ ദിവസങ്ങളിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കുമെന്ന് കെ.ആർ.എഫ്.ബി.-പി.എം.യു പത്തനംതിട്ട, കോട്ടയം ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗത ക്രമീകരണങ്ങൾ, സ്സുകൾ പാലത്തിന്റെ ഇരുവശങ്ങളിലുമായി യാത്ര അവസാനിപ്പിക്കണം. ചെറുവാഹനങ്ങൾ പാലത്തിന് സമീപമുള്ള ഡൈവേർഷൻ റോഡ് വഴി തിരിഞ്ഞുപോകണം. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ നിന്ന് കോട്ടയത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ ബണ്ട് റോഡിൽ നിന്ന് തിരിഞ്ഞ് ഇടയാഴം-കല്ലറ വഴിയാകണം യാത്ര ചെയ്യേണ്ടത്.


വൈക്കം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ തലയോലപ്പറമ്പ്-ഏറ്റുമാനൂർ വഴിയോ, ഇടയാഴം-കല്ലറ വഴിയോ തിരിഞ്ഞുപോകണം. കോട്ടയത്തു നിന്ന് ആലപ്പുഴ, വൈക്കം ഭാഗങ്ങളിലേക്ക് പോകേണ്ട ഭാരവാഹനങ്ങൾ ചാലുകുന്ന്-മെഡിക്കൽ കോളേജ്-നീണ്ടൂർ-കല്ലറ വഴി തിരിഞ്ഞുപോകണമെന്നും അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.